
കൊല്ലം: കൊവിഡ‌് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. പഴങ്ങാലം ഉമാമഹേഷ് ഭവനിൽ ടി. തങ്കപ്പനാണ് (79) മരിച്ചത്. കെ.പി.എം.എസ് 267-ാം നമ്പർ ശാഖാ പ്രസിഡന്റും പെരിനാട് ഏരിയാ യൂണിയൻ മുൻ പ്രസിഡന്റും മുൻ ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് ജീവിനക്കാരനുമായിരുന്നു. സംസ്കാരം നടത്തി. ഭാര്യമാർ: ഗൗരിക്കുട്ടി, രാജമ്മ. മക്കൾ: പരേതയായ ഉമാദേവി, ഉമാമഹേഷൻ, ഉഷാനന്ദൻ, ഉമേശ്. മരുമക്കൾ: ജയനന്ദൻ, ഷൈലജ, അജിത, സിന്ധു.