school
പഴയ കെട്ടിടം

ഓച്ചിറ: 130 വർഷത്തെ പഴമയിലും ഇല്ലായ്മകളുടെ കഥകൾ മാതം പറയാനുള്ള ഓച്ചിറ ഗവ ഹയർ സെക്കൻഡറി സ്കൂളിന് ഇനി നല്ല കാലം. മറ്റ് ഗവ.ഹൈസ്കൂളുകൾ വിദ്യാർത്ഥികളെ ഉൾക്കോള്ളാനാവാത്തവിധം വളർന്നപ്പോഴും ഇവിടെ കുട്ടികൾ കുറഞ്ഞത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലായിരുന്നു. അതിനെല്ലാം പരിഹാരമാകും പുതുതായി നിർമ്മിക്കുന്ന കെട്ടിടം. ഇതിന്റെ ശിലാസ്ഥാപന ഉദ്ഘാടനം ഏതാനും ദിവസങ്ങൾക്ക് മുൻപ് ദിവസം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

3 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം

സ്ഥല പരിമിതി കാരണം നാലുകെട്ട് മാതൃകയിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ബലക്ഷയം കാരണം ഈ പ്രധാന കെട്ടിടം പഠനത്തിന് ഉപയോഗിക്കില്ലായിരുന്നു. 3 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റുന്നതിനുണ്ടായ സാങ്കേതിക തടസങ്ങൾ കെട്ടിട നിർമ്മാണം താമസിക്കാൻ കാരണമായി. ഇക്കഴിഞ്ഞ നവംബർ നാലിന് കെട്ടിടം പൊളിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ടെൻഡർ വിളിച്ചു. 8.4 ലക്ഷം രൂപക്കാണ് കെട്ടിടം പൊളിക്കുന്നതിനുള്ള ടെൻഡർ ഉറപ്പിച്ചത്. പുറമെ പതിനെട്ട് ശതമാനം ജി.എസ്.ടിയും സർക്കാരിന് ലഭിക്കുമായിരുന്നു. ടെണ്ടർ ലഭിച്ചവർ ലേലത്തുക അടക്കാതിരുന്നതിനെ തുടർന്ന് അധികൃതർ അടുത്തയാൾക്ക് ലേലം ഉറപ്പിക്കുകയായിരുന്നു. ജി.എസ്.ടി അടക്കം 8,79,686 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. അൺഫിറ്റായ കെട്ടിടത്തിന് 1,32,574 രൂപയാണ് അധികൃതർ വില കണക്കാക്കിയിരുന്നത്.

ഗ്രാമപഞ്ചായത്തംഗം ആർ.ഡി പത്മകുമാർ പ്രസിഡന്റും എൻസൈൻ കബീർ സെക്രട്ടറിയുമായുള്ള പൂർവവിദ്യാർത്ഥി സംഘടന 'മഹാകൂട്ടായ്മ' യാണ് സ്കൂളിന്റെ പുരോഗമനത്തിന് ചുക്കാൻ പിടിക്കുന്നത്.

തികച്ചും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഇൗ സ്കൂളിൽ കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു കളിസ്ഥലം പോലുമില്ല. കൂടുൽ സ്ഥലം ലഭിക്കുന്ന രീതിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

എ. അൻസർ പി.ടി.എ പ്രസിഡന്റ്.

പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ കൂടുതൽ കുട്ടികളെ ഇവിടെ പ്രവേശിപ്പിക്കാൻ കഴിയും. ക്ളാസ് മുറികളുടെ അഭാവമായിരുന്നു സ്കൂളിന്റെ പുരോഗമനത്തിന് തടസം.

എ. അജ്മൽ. ഗ്രാമപഞ്ചായത്തംഗം.