അഞ്ചൽ: എല്ലാവർക്കും കുടിവെള്ള കണക്ഷൻ നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയ്ക്കും ദുർബല വിഭാഗങ്ങൾക്കുളള പെൻഷന്റെ സാക്ഷ്യപത്ര വിതരണവും ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. ഇത് സംബന്ധിച്ച് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജു വീഡിയോ കോൺഫറൻസിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. കുടിവെള്ള കണക്ഷൻ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേലും പെൻഷൻ സാക്ഷ്യപത്ര വിതരണം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനനും നിർവഹിച്ചു. മുൻ എം.എൽ.എ പി.എസ്. സുപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അംബികാകുമാരി, ഡോ. ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനീഷ് എം., അംഗങ്ങളായ ശോഭ, ഓമന മുരളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. അജിത്, ഷൈൻ ബാബു, സുമൻ ശ്രീനിവാസൻ, രാജി വിവിധ കക്ഷിനേതാക്കളായ ഡി. വിശ്വസേനൻ, എസ്. സന്തോഷ്, പി.ബി. വേണുഗോപാൽ, ദുനൂപ് കുട്ടി, സൈഫുദ്ദീൻ പൂക്കുട്ടി, ഏരൂർ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ് സ്വാഗതവും സെക്രട്ടറ നൗഷാദ് നന്ദിയും പറഞ്ഞു.