bus

കൊട്ടാരക്കര : കൊട്ടാരക്കരയിൽ നിന്ന് രാത്രി 8ന് ശേഷം കൊല്ലം ഭാഗത്തേക്ക്‌ കെ. എസ്. ആർ. ടി. സി ബസുകൾ ഇല്ല, യാത്രക്കാർ വലയുന്നു. മിക്കപ്പോഴും ഒട്ടേറെ യാത്രക്കാർ ഓട്ടോ വിളിച്ച് കൊല്ലം ഭാഗത്തേക്ക്‌ പോകേണ്ട സ്ഥിതിയാണ്. രാത്രി എത്തുന്ന സ്ത്രീകളാണ് കൂടുതൽ വലയുന്നത്. വിശ്വസിച്ച് ഓട്ടോയിലും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്ന് ഇവർ പറയുന്നു. ജില്ലയിലെ പ്രധാന ബസ് സ്റ്റാൻഡായിട്ടും ജില്ലാ ആസ്ഥാനത്തേക്ക് ബസ് ഇല്ലാത്തത് പ്രതിക്ഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ ജോലി ചെയ്തു മടങ്ങുന്നവർ പതിവായി ബസില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നു. അടിയന്തരമായി അധികൃതർ ഇടപെട്ട് കൊല്ലത്തേക്ക് രാത്രി സർവീസുകൾ നടത്താൻ നടപടി ഉണ്ടാകണം എന്നാണ് യാത്രക്കാരുടെ ആവശ്യം.