തൊടിയൂർ: ഗ്രാമ പഞ്ചായത്ത് 18-ാം വാർഡിലെ കൊച്ചുമഠത്തിൽകാവ് മുതൽ 105-ാം നമ്പർ അങ്കണവാടി വരെയുള്ള ഭാഗത്തെ ഓട നിർമ്മാണം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച 16 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓട നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോക്, ഗ്രാമ പഞ്ചായത്തംഗം ടി. മോഹനൻ, വിക്രമൻ പിള്ള, ശെൽവരാജ്, ശുഭപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.