paravur-sajeeb
പരവൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന വികസന സെമിനാർ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: പരവൂർ നഗരസഭയുടെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വികസന സെമിനാർ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.വി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.ജി. പ്രതാപൻ പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് ചെയർമാൻ എ. സഫറുള്ള, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്. ശ്രീലാൽ, ജെ. ഷെരീഫ്, എസ്. ഗീത, വി. അംബിക, മാങ്ങാക്കുന്ന് ഗീത, ആർ.എസ്. സുധീർ കുമാർ, സ്വർണമ്മ സുരേഷ്, മുനിസിപ്പൽ സെക്രട്ടറി എൻ.കെ. വ്യജ തുടങ്ങിയവർ സംസാരിച്ചു.