thejas
സ്കൂൾ കുട്ടികൾക്കുള്ള ദേശീയ ശാസ്ത്ര അവാർഡായ രാമൻ യംഗ് സയൻസ് ഇന്നവേറ്റർ അവാർഡ് നേടിയ തേജസ്‌ ശ്യാംലാൽ

കൊല്ലം: സ്കൂൾ കുട്ടികൾക്കുള്ള ദേശീയ ശാസ്ത്ര അവാർഡായ രാമൻ യംഗ് സയൻസ് ഇന്നവേറ്റർ അവാർഡ് ആറാം ക്ലാസ് വിദ്യാർത്ഥിയായ തേജസ്‌ ശ്യാംലാലിന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിമൂവായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ അഞ്ച് മുതൽ ഏഴുവരെ ക്ളാസുകളുടെ വിഭാഗത്തിൽ അവസാന റൗണ്ടിൽ എത്തിയ 41 വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകിയത്.

ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് എവിടെയും പര്യവേക്ഷണം നടത്തുക, ശാസ്ത്രത്തെ രസകരമായ രീതിയിൽ സമീപിക്കുക തുടങ്ങിയ പ്രവണതകൾ കുട്ടികളിൽ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് അവാർഡുകൾ നൽകിയത്.

ഓരോ വർഷവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകൾക്ക് 'സ്കൂൾ ഒഫ് സയൻസ് എക്സലൻസ് ' അവാർഡ് നൽകി ആദരിക്കാറുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും തുടർച്ചയായി പുതിയകാവ് അമൃതവിദ്യാലയം അവാർഡ് കരസ്ഥമാക്കിയതിൽ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പൽ സ്വാമിനി ശ്രീചരണാമൃത പ്രാണ പറഞ്ഞു.