കൊട്ടാരക്കര: ഇഞ്ചക്കാട് തിരുവേളിക്കോട് ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പുരുഷാംഗനമാരുടെ താലപ്പൊലി നടന്നു. മാസ്ക് ധരിച്ചും സമൂഹ്യ അകലം പാലിച്ചുമാണ് ഇത്തവണ പുരുഷന്മാർ സ്ത്രീവേഷമണിഞ്ഞ് താലമേന്തിയത്. ഇത്തവണ ക്ഷേത്രം വലംവച്ചത് താലമേന്തിയ 10 വയസിന് മുകളിൽ പ്രായമുള്ള ബാലികമാരും പുരുഷാംഗനമാരും മാത്രമാണ് .58 വയസുവരെ പ്രായമുള്ള പുരുഷാംഗനമാർ ഇത്തവണ താലമേന്തിയതായി കൺവീനർ ബി.ആർ.പ്രാസാദ് അറിയിച്ചു.