cong
യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഞ്ചാലുംമൂട് വില്ലേജ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഞ്ചാലുംമൂട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഇ.എം.സി.സി എന്ന ബഹുരാഷ്ട്ര കുത്തകയുമായി കൈകോർത്ത് മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ ശ്രമിക്കുന്ന മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഹേഷ് മനു അദ്ധ്യക്ഷത വഹിച്ചു, കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കുഴിയം ശ്രീകുമാർ, ഷാരുഖ്, ഷിബു കടവൂർ, ഡാർവിൻ, പ്രണവ് നന്ദു, ഡിജോ കടവൂർ, ജോമോൻ, തോംസൺ തുടങ്ങിയവർ സംസാരിച്ചു.