nl
ദേശീയ അദ്ധ്യാപക പരിഷത്ത് കരുനാഗപ്പള്ളി ഉപജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

തഴവ: ദേശീയ അദ്ധ്യാപക പരിഷത്ത് കരുനാഗപ്പള്ളി ഉപജില്ലാസമ്മേളനം ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി സ്കൂളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി.എൻ. കൃഷ്ണൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണമേഖലാ സെക്രട്ടറി ടി.ജെ. ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ്, ബി.എം.എസ് ഓച്ചിറ മേഖലാ സെക്രട്ടറി കെ. പ്രസന്നൻ പിള്ള, ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം ജില്ലാ സെക്രട്ടറി ബി. ബിധു, എൻ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ആർ. ശിവൻപിള്ള, സെക്രട്ടറി എസ്.കെ. ദിലീപ്, ജില്ലാ വനിതാ കൺവീനർ സന്ധ്യാ കുമാരി,​ മുരളി എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി പ്രദീപ് ലാൽ പണിക്കർ സ്വാഗതവും ഹരി ഋഷസ് നന്ദിയും പറഞ്ഞു.