police
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ അനിൽകുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ .കെ. സുധീർ, റീന ഷാജഹാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ സൈഫുദ്ദീൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ ലൈലാബീവി, ഷീജ ,റാഫി ,ചന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.