 
അഞ്ചൽ: അർപ്പിതാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അശരണർക്കായുള്ള സ്നേഹാലയം അഞ്ചലിൽ പ്രവർത്തനം ആരംഭിച്ചു. സ്നേഹാലയത്തിന്റെ ഉദ്ഘാടനം ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ നിർവഹിച്ചു. അശരണരെയും പാവപ്പെട്ടവരെയും സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്ന് ഡോ. വി.കെ. ജയകുമാർ പറഞ്ഞു. ചടങ്ങിൽ പി. ജറോം അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.വി. തോമസ്കുട്ടി, ജയലാൽ നടേശൻ, എ. സക്കീർ ഹുസൈൻ, ഏറം സന്തോഷ്, ഷാജഹാൻ കൈപ്പള്ളി, വേണുലാൽ വലിയവിള, സി. ദീപേഷ്, വാർഡ് മെമ്പർ ഉമാദേവി, സ്നേഹാലയം ചെയർമാൻ അഞ്ചൽ സജീവൻ തുടങ്ങിയവർ സംസാരിച്ചു. കരുകോണിന് സമീപം രണ്ടേക്കർ ഭൂമി സ്നേഹാലയത്തിന്റെ പ്രവർത്തനങ്ങൾക്കായി വാങ്ങിയിട്ടുണ്ടെന്നും സജീവൻ പറഞ്ഞു.