ksu-protest
കൊല്ലം സോപാനം ഓഡിറ്റോറിയത്തിന് സമീപം കെ.എസ്.യു പ്രവർത്തകർ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു

കൊല്ലം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.യു പ്രവർത്തകർ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പങ്കെടുക്കുന്നതിനിടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഓഡിറ്റോറിയത്തിന് സമീപത്തെ റോഡിൽ പ്രകടനം പൊലീസ് തടഞ്ഞു. പ്രതിഷേധം തുടർന്നതോടെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്‌ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുഹൈൽ അൻസാരി, ആദർശ് ഭാർഗവൻ, കൗശിക് എം. ദാസ്, ജില്ലാ ഭാരവാഹികളായ എസ്.പി. അതുൽ, ബിച്ചു കൊല്ലം, നെഫ്‌സൽ കലഞ്ഞിക്കാട്, അനീസ്, സുബിൻ, ജി.കെ. അനന്തു, മുബാറക്ക്, അസൈൻ, ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.