navas
ഇടവനശേരി ക്ഷീരസംഘത്തിൽ പുതുതായി നിർമ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കുന്നു

ശാസ്താംകോട്ട: ഇടവനശേരി ക്ഷീരസംഘത്തിൽ നിർമ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. സംഘം പ്രസിഡന്റ് സി.എൻ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, ബ്ലോക്ക് പഞ്ചായത്തംഗം വൈ. ഷാജഹാൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷിജിന നൗഫൽ, റഫിയ നവാസ്, സംഘം ഭരണസമിതി അംഗങ്ങളായ പി. നൂറുദ്ദീൻ കുട്ടി, ശാരദ, ഓമനക്കുട്ടിഅമ്മ, നസീറ, സെക്രട്ടറി വി. രേണുക എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.