
പത്തനാപുരം: പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് റോഡിലേക്കിറങ്ങിയ സ്കൂട്ടർ യാത്രക്കാരൻ കാറിടിച്ച് മരിച്ചു. പുന്നല വഴങ്ങോട് അശ്വതി ഭവനിൽ എസ്.കെ. ശിവനാന്ദനാണ് (67) മരിച്ചത്. പിറവന്തൂർ വെട്ടിത്തിട്ട പെട്രോൾ പമ്പിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശിവാനന്ദനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഗീത. മക്കൾ: ഗീതു ആനന്ദ്, ഗീതി ആനന്ദ്. മരുമക്കൾ: അനീഷ് രാജ്, ബെൻരാജ്.