strike
യുവമോർച്ച കടപ്പാക്കട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ

കൊല്ലം: പിൻവാതിൽ നിയമനത്തിനെതിരെ യുവമോർച്ച കടപ്പാക്കട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. തേവള്ളി ഡിവിഷൻ കൗൺസിലർ ഷൈലജ ഉദ്ഘാടനം ചെയ്തു. ഉളിയക്കോവിൽ ഡിവിഷൻ കൗൺസിലറും ബി.ജെ.പി കടപ്പാക്കട ഏരിയാ പ്രസിഡന്റുമായ ടി.ആർ. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സജിതാനന്ദ്, ഗിരീഷ് മങ്ങാട്, അനീഷ് കൂനമ്പായികുളം, കൃപ വിനോദ്,​ മഹിളാമോർച്ച കൊല്ലം മണ്ഡലം ജനറൽ സെക്രട്ടറി മോൻസി ദാസ്,​ യുവമോർച്ച ഏരിയാ പ്രസിഡന്റ് വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. വിഷ്ണു, സജിൻ, രമേശ്, കിട്ടു, രാജേഷ്, മണി, മായ, ജയന്തി, മിനി, യുവമോർച്ച ഏരിയാ വൈസ് പ്രസിഡന്റ് സനൽ, സെക്രട്ടറിമാരായ അഭിലാഷ് കടപ്പാക്കട, രഞ്ജിത, ദിനേശ് അമ്പാടി,​ മനുലാൽ തുടങ്ങിയവർ പങ്കെടുത്തു.