
കൊട്ടിയം: പുല്ലിച്ചിറ തെക്കുംകര ലിസ് ഡെയ്ലിൽ ലെസ്ലി ജോർജ് (56) നിര്യാതനായി. എസ്.എഫ്.ഐയിലൂടെ പൊതു പ്രവർത്തന രംഗത്ത് വരുകയും 15 വർഷം മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാനായും കൂട്ടിക്കട സർവീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് ഭരണസമതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ്, കൊല്ലം എസ്.എൻ. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ആലുംമൂട് ഓവൻസ് ക്ലബ് പ്രസിഡന്റായിരുന്നു. ഭാര്യ: മറീന എലിസബത്ത്. മക്കൾ: ആഷ്ലി, അശ്വിൻ.