 
ഓച്ചിറ: താലൂക്ക് ലൈബ്രറി കൗൺസിൽസംഘടിപ്പിച്ച ലൈബ്രേറിയൻമാരുടെ പഠനസ്കൂൾ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡോ. പി. കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വി. പി. ജയപ്രകാശ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വി. വിജയകുമാർ സ്വാഗതം പറഞ്ഞു. ഡോ. വള്ളിക്കാവ് മോഹൻദാസ്, മിനിമോൾ, മണപ്പള്ളി ഉണ്ണികൃഷ്ണൻ, പി. കെ ഗോപാലകൃഷ്ണൻ, പി. ദീപു, സി. രഘുനാഥ്, എ. പ്രദീപ്, ജി. രവീന്ദ്രൻ, എം. ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥാലോകം വരിസംഖ്യ പി. കെ. ഗോപൻ ഏറ്റുവാങ്ങി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ ജില്ലാ സെക്രട്ടറി കെ. ബി. മുരളീകൃഷ്ണൻ, പ്രൊഫ. പി. കൃഷ്ണൻകുട്ടി, സുരേഷ് വെട്ടുകാട്ട്, എസ്. സിന്ധു എന്നിവർ ക്ലാസ് നയിച്ചു. താലൂക്കിലെ 150 ഓളം ലൈബ്രേറിയൻമാർ ക്യാമ്പിൽ പങ്കെടുത്തു.