കൊല്ലം: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മിതിക്ക് ഉന്നതനീതിപീഠം അനുമതി നൽകിയത് ദേശീയോദ്ഗ്രഥനത്തിന് ഏറെ പ്രചോദനമരുളുന്നതായി സംബോധ് ഫൗണ്ടേഷൻ കേരള ഘടകം മുഖ്യാചാര്യൻ സ്വാമി ആദ്ധ്യാത്മാനന്ദ പറഞ്ഞു. ക്ഷേത്രം നിർമ്മാണത്തിന് സംബോധ് ഫൗണ്ടേഷൻ കേരളം നൽകുന്ന സംഭാവനയായ ഒരു ലക്ഷം രൂപ നിർമ്മാണ സമിതി ഭാരവാഹികൾക്ക് കൈമാറിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര നിർമ്മാണ സമിതി ജില്ലാ അദ്ധ്യക്ഷൻ പൊയിലക്കട ജി. രാജൻ നായർ സംഭാവന ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ഡോ. കെ. ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി പ്രണവ് ചൈതന്യ, പാർവതി അനന്തശങ്കരൻ, ശാന്താ പൈ, പി. രാധാകൃഷ്ണൻ, സി.കെ. ചന്ദ്രബാബു, സേതു, രാജു മുണ്ടയ്ക്കൽ, പത്മചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി അഡ്വ. കല്ലൂർ കൈലാസ് നാഥ് സ്വാഗതവും ട്രഷറർ അനന്തശങ്കരൻ നന്ദിയും പറഞ്ഞു.