
മധുര റെയിൽവേ ഡിവിഷണൽ മാനേജർ ഉറപ്പുനൽകി
കൊല്ലം: ചരിത്ര സ്മാരകമായ 13 കണ്ണറ പാലത്തിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തുന്നത് നിറുത്തുമെന്ന് മധുര റെയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ചെന്നൈയിൽ ദക്ഷിണ റെയിൽവേ ആസ്ഥാനത്തു നടന്ന പ്രത്യേക യോഗത്തിൽ 13 കണ്ണറ പാലം സൗന്ദര്യവത്കരിക്കണമെന്ന നിർദ്ദേശം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 2 കോടി രൂപ അനുവദിച്ചിരുന്നു. തുടർന്ന് പാലത്തിന്റെ സൗന്ദര്യം നിലനിറുത്തിക്കൊണ്ട് ഇവിടെ കല്ലുപാകുകയും ചെയ്തു. പാലം കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് വാഹനം പാർക്ക് ചെയ്യാൻ കണ്ണറകൾ അല്ലാതെ മറ്റ് സ്ഥലമില്ല. ഈ സാഹചര്യത്തിൽ 13 കണ്ണറ പാലത്തിനു താഴെ വാഹനം പാർക്ക് ചെയ്യാൻ സഞ്ചാരികളെ അനുവദിക്കാതിരുന്നാൽ 2 കോടി രൂപ മുടക്കി നടത്തിയ സൗന്ദര്യവത്കരണവും അനുബന്ധ നിർമ്മാണളും വെറുതെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.