karate-
കല്ലുവാതുക്കൽ സമുദ്ര വായനശാല ആ‌ർട്സ് ആൻഡ് സ്പോർട്സ് ക്ളബിൽ ആരംഭിച്ച സൗജന്യ കരാട്ടെ പരിശീലനം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്ര വായനശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ ആരംഭിച്ച സൗജന്യ കരാട്ടെ പരിശീലനം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിയുടെ വായോമിത്ര പുരസ്‌കാരം നേടിയ അദ്ദേഹത്തെ സമുദ്ര ട്രസ്റ്റ് ചെയർമാൻ റുവൽസിംഗ് ആദരിച്ചു. ഡോ. കബീർ അദ്ധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ അജയകുമാർ, സുധി വേളമാനൂർ, ആർ.ഡി. ലാൽ, ജി. ബിജു, സെൻസായി ഷാജി തുടങ്ങിയവർ സംസാരിച്ചു.