kunnathoor-
പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം സമ്മേളനവും അയത്തിൽ തങ്കപ്പൻ അനുസ്മരണവും ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ നടന്നു. സർക്കാർ,പെൻഷൻ പരിഷ്കരണ അപാകതകൾ പരിഹരിച്ച് ഉടൻ ഉത്തരവിറക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ ജനറൽ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എൻ.സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, സംഘടനാ നേതാക്കളായ പ്രൊ.ചന്ദ്രശേഖരപിള്ള,ഡി.ബാബു രാജൻ,അർത്തിയിൽ അൻസാരി, സുധാകരപ്പണിക്കർ, ഗോപാലകൃഷ്ണ പിള്ള,ലീലാമണി ,ജോൺ മത്തായി,ശൂരനാട് വാസു, അബ്ദുൽ സമദ്,വാസുദേവക്കുറുപ്പ് ,ജയചന്ദ്രൻ പിള്ള,നാസർ ഷാ, സൈറസ് പോൾ,ലൂക്കോസ് മാത്യൂ ഐ.ബേബി,അശോകൻ മൺട്രോ, മാത്യൂ വട്ടവിള,രാജൻ പിള്ള,ജോർജ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി അർത്തിയിൽ അൻസാരി (പ്രസിഡന്റ്),ജയചന്ദ്രൻ പിള്ള (സെക്രട്ടറി),ജോൺ മത്തായി (ട്രഷറർ) എന്നിവരെയും 20 അംഗ ജില്ലാ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.