snd
പുനലൂർ യൂണിയൻെറ നേതൃത്വത്തിൽ യൂണിയൻ അതിർത്തിയിൽ നിന്നും മുനിസിപ്പൽ, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്കും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും നൽകിയ അനുമോദന ചടങ്ങ് യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ അതിർത്തിയിൽ നിന്നും മുനിസിപ്പൽ, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സമുദായ അംഗങ്ങളായ ജനപ്രതിനിധികളെയും എസ്.എസ്.എൽ.സി ,പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന ചടങ്ങ് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്,യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ കെ.വി.സുഭാഷ് ബാബു, എൻ.സുന്ദരേശൻ, എസ്.സദാനന്ദൻ, എസ്.എബി, വനിത സം ഘം യൂണിയൻ പ്രസിഡന്റ് ഷീലമധുസൂദനൻ, സെക്രട്ടറി ഓമനപുഷ്പാഗദൻ തുടങ്ങിയവർ സംസാരിച്ചു. തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, ഏരൂർ പഞ്ചായത്ത് പ്രസിഡന്റ അജയൻ, തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ,അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, പുനലൂർ നഗരസഭ കൗൺസിലർമാരായ ഡി.ദിനേശൻ, എൻ.സുന്ദരേശൻ, കനകമ്മ, ജ്യോതി സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ ജി.ഗിരീഷ്കുമാർ, ലതിക രാജേന്ദ്രൻ, ഡോൺ വി.രാജ്,വിജയശ്രീ ബാബു, ഷീബ,ലതിക സുദർശനൻ തുടങ്ങിയ 29 ജനപ്രതിനിധികൾ അനുമോദനം ഏറ്റു വാങ്ങി.തുടർന്ന് യൂണിയൻ പ്രസിഡന്റ് വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു.