photo
ക്ലീൻ പല്ലിക്കലാർ ചലഞ്ചിന്റെ ഭാഗമായി പ്രവർത്തകർ പള്ളിക്കലാർ വൃത്തിയാക്കുന്നു.

കരുനാഗപ്പള്ളി : പള്ളിക്കലാറിനെ പൂർവകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി കേരള യൂത്ത് പ്രമോഷൻ കൗൺസിലും പള്ളിക്കലാർ സംരക്ഷണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച രണ്ടാംഘട്ട ക്ളീൻ പള്ളിക്കലാർ ചലഞ്ച് സമാപിച്ചു. സാമൂഹ മാദ്ധ്യമങ്ങളിലൂടെ തുടങ്ങിവച്ച ചലഞ്ചിൽ സ്കൂളുകൾ, യുവജന സന്നദ്ധ സംഘടനകൾ, സാമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഒരുപാടുപേർ പങ്കാളികളായി. രണ്ടാം ഘട്ടത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചന്തക്കടവുമുതൽ കന്നേറ്റി ബോട്ട് ടെർമിനൽ വരെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ സമാഹരിച്ചു. അറവുമാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി ഒഴുക്കി വിടുന്നതാണ് കായൽ മാലിനികരണത്തിന് പ്രധാന കാരണം.കന്നേറ്റി, ചാമ്പക്കടവ്, കല്ലുകടവ് പാലങ്ങളുടെ കൈവരികളിൽ ആൾമറകൾ നിർമ്മിക്കുവാൻ അധികാരികളെ സമീപിക്കുമെന്ന് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ പറഞ്ഞു.പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജി.. മഞ്ജുക്കുട്ടൻ, സംസ്കൃതി പരിസ്ഥിതി ക്ലബ് കോ -ഓർഡിനേറ്റർ സുധീർ ഗുരുകുലം,കൗൺസിൽ ഭാരവാഹികളായ അനിൽ കിഴക്കടത്ത്, ബെറ്റ്സൺ വർഗീസ്, സാദിഖ് കൊട്ടുകാട്, റാഫി കൊല്ലം,അനന്തു, , സുനിൽ പൂമുറ്റം, അലൻ എന്നിവർ നേതൃത്വം നൽകി.