 
ചാത്തന്നൂർ: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ. പാപ്പച്ചന് യാത്രഅയപ്പ് നൽകി. അസോ. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് വി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ബി. ജയചന്ദ്രൻപിള്ള, എസ്. ജയ, വി.എൻ. പ്രേംനാഥ്, വൈ. നാസറുദ്ദീൻ, ശ്രീഹരി, പരവൂർ സജീബ്, സാജൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി. പ്രശാന്ത് (പ്രസിഡന്റ് ), ഡി.കെ. സാബു (സെക്രട്ടറി), ഷെബിൻ കബീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.