binu-photo
കേരളാ സംഗീത നാടക അക്കാഡമിയുടെ ഗുരു പൂജ പുരസ്കാരം നേടിയ കാഥികൻ ചവറ ധനപാലന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കലാ സാംസ്‌കാരിക സംഘടനയായ തിടമ്പിന്റെ നേതൃത്വത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ തിടമ്പിന്റെ രക്ഷാധികാരി ആർ. ഷാജിശർമ പൊന്നാട അണിയിച്ച് ആദരിയ്ക്കുന്നു

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കലാ സാംസ്‌കാരിക സംഘടനയായ തിടമ്പിന്റെ നേതൃത്വത്തിൽ കേരളാ സംഗീത നാടക അക്കാദമിയുടെ ഗുരു പൂജ പുരസ്കാരം നേടിയ കാഥികൻ ചവറ ധനപാലന് സ്വീകരണം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പനക്കറ്റോടി ദേവീ ക്ഷേത്ര സന്നിധിയിൽ വച്ച് നടന്ന ചടങ്ങിൽ തിടമ്പിന്റെ രക്ഷാധികാരി ആർ. ഷാജിശർമ പൊന്നാട അണിയിച്ച് ആദരിച്ചു. തിടമ്പ് സെക്രട്ടറി ഉദയൻ മുഖത്തല,​ മേൽശാന്തി സതീഷ് ഭട്ടതിരി ക്ഷേത്ര കലാകാരന്മാരായ സതീശൻ,​ രാജു,​ സിൽജ, സബ് ഗ്രൂപ്പ്‌ ഓഫീസർ ദിലീപ്,​ദേവസ്വം ഉപദേശക സമതി കൺവീനർ സന്തോഷ്‌ തിടമ്പിന്റെ പ്രവർത്തകരായ നന്ദുലാൽ, പ്രശാന്ത്, രമേശ് ബാബു,രാധാകൃഷ്ണൻ , യമുന , എന്നിവർ പങ്കെടുത്തു.