കടയ്ക്കൽ: തെക്കൻ പൂരം എന്നറിയപ്പെടുന്ന കടയ്ക്കൽ തിരുവാതിര ഇന്ന് ആചാരപരമായ ചടങ്ങുകളോടെ നടത്തും. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി. എടുപ്പ് കുതിരകളും കെട്ടുകാഴ്ചകളും സ്റ്റേജ് പരിപാടികളും ഉണ്ടായിരിക്കില്ല.
കുത്തിയോട്ട കളരി ആശാന്മാരും ഇക്കുറി വിശ്രമത്തിലാണ്. മകയിരം നാളിൽ നടക്കാറുള്ള പൊങ്കാലയും ഐശ്വര്യവിളക്കും ഇന്നലെ നടന്നില്ല. തിരുവാതിര നാള് മുതൽ കുരുതി ദിവസം വരെ പതിനായിരങ്ങൾക്ക് അന്നദാനം നടത്തിയിരുന്ന ഊട്ടുപുരയും ഇക്കുറി തുറന്നില്ല. കൊവിഡ് മാനദണ്ഡപ്രകാരമാണ് ഭക്തർക്ക് ദർശനാനുമതി.