photo
കേരള മഹിളാ സംഘം കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ സമ്മേളനം സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എം.എസ്. താര ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരള മഹിളാ സംഘം കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ സമ്മേളനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എം.എസ്. താര ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി നഗരസഭാ മുൻ ചെയർപേഴ്സൺ സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. മഹാളാ സംഘം ജില്ലാ സെക്രട്ടറി വിജയമ്മലാലി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആർ. രവി, ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ സലാം, വൈ. പൊടികുഞ്ഞ്, വസുമതി, സുപ്രഭ എന്നിവർ സംസാരിച്ചു. സീനത്ത് ബഷീർ (പ്രസിഡന്റ്), നജിമ, വിജയലക്ഷ്മി (വൈസ് പ്രസിഡന്റുമാർ), വസുമതി (സെക്രട്ടറി), മഞ്ജു, കാവേരി ( ജോയിന്റ് സെക്രട്ടറിമാർ), നിഷ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. വനിതാ സംവരണ ബില്ല് പാസാക്കുക, പാചക വാതകത്തിന്റെ വർദ്ധപ്പിച്ച വില പിൻവലിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.