pho
അച്ചൻകോവിൽ വന മദ്ധ്യത്തിലൂടെ സ്ഥാപിക്കുന്ന ഭൂഗർഭ വൈദ്യതി ലൈനിൻെറ നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാജു നിലിളക്ക് കൊളുത്തിനിർവഹിക്കുന്നു.

പുനലൂർ: അച്ചൻകോവിലിലെ ഭൂഗർഭ വൈദ്യുതി കേബിൾ സ്ഥാപിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാജു നിർവഹിച്ചു. അച്ചൻകോവിൽ ഗവ.എൽ.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാർഡ് അംഗം സാനു ധർമ്മരാജ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം സീമ സന്തോഷ്,മുൻ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് അച്ചൻകോവിൽ സുരേഷ് ബാബു, മുൻ ബ്ലോക്ക് പഞ്ചായത്തംഗം ബിജുലാൽ പാലസ്,അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ സ്ന്തോഷ് കുമാർ, ഇലട്രിക്കൽ ചീഫ് എൻജിനീയർ സി.എസ്.സന്തോഷ്കുമാർ, അസി.എൻജിനീയർ ഗണേശൻ, കെ.ആർ.ഗോപി, ബാബുരാജ്, പി.എ.സോജൻ, പ്രസാദ് പി.നായർ തുടങ്ങിയവർ സംസാരിച്ചു.