
കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൊച്ചുകിഴക്കതിൽ കെയ്സി വില്ലയിൽ കെ.സി. ജോർജ് (84) നിര്യാതനായി. സംസ്കാരം പിന്നീട്. കൊട്ടാരക്കര സീനിയർ സിറ്റിസൺസ് അസോസിയേഷൻ പ്രസിഡന്റ്, ആയൂർ മാർത്തോമ കോളജ് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: സൂസമ്മ ജോർജ്. മക്കൾ: സാറാ ജേക്കബ് (യു.എസ്.എ), ജേക്കബ് ജോർജ് (യു.എസ്.എ), ഫിലിപ്പ് ചാക്കോ (യു.എസ്.എ). മരുമക്കൾ: സജി ജേക്കബ് (യു.എസ്.എ), റെനി ജേക്കബ് (യു.എസ്.എ), ഗ്രൂ ഫിലിപ്പ് (യു.എസ്.എ). തൃക്കണ്ണമംഗൽ എസ്.കെ.വി.എച്ച്.എസ് അദ്ധ്യാപകൻ, കൊട്ടാരക്കര ലയൺസ് ക്ളബ് സ്ഥാപക അംഗം, കൊട്ടാരക്കര വൈ.എം.സി.എ പ്രസിഡന്റ്, മാർത്തോമ സഭ ഇടവക വൈസ് പ്രസിഡന്റ്, മുത്തൂറ്റ് ഫിനാൻസ് റിട്ട. ബ്രാഞ്ച് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.