cpim-paravur
കേരള പ്രവാസി സംഘം ചാത്തന്നൂർ ഏരിയാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ആർ. ശ്രീകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: കേരള പ്രവാസി സംഘം ചാത്തന്നൂർ ഏരിയാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ആർ. ശ്രീകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജെ. വിജയകുമാരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ചാത്തന്നൂർ ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ മുഖ്യപ്രഭാക്ഷണം നടത്തി. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ. ശശിധരൻ, സി.പി.എം ഏരിയാ കമ്മിറ്റിയംഗം ആർ. ഗോപാലകൃഷ്ണൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ദസ്തക്കിർ, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി നാസിമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി സംഘം ഏരിയാ സെക്രട്ടറി സന്തോഷ് മാനവം സ്വാഗതവും സന്തോഷ് നെടുങ്ങോലം നന്ദിയും പറഞ്ഞു.