cpim
പൂതക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവനായി നിർമ്മിച്ച പുതിയ കെട്ടിടം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവനായി നിർമ്മിച്ച പുതിയ കെട്ടിടം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കി വാങ്ങിയ 11 സെന്റ് സ്ഥലത്ത് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അമ്മിണിഅമ്മ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ. സദാനന്ദൻപിള്ള,​ ബ്ലോക്ക്‌ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആശ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ലൈല ജോയ്, സുരേഷ്‌കുമാർ, ജീജ സന്തോഷ്‌, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സനിത രാജീവ്‌, വാർഡ് മെമ്പർ സജീഷ്, അൻസാരി, മനീഷ്, കൃഷി ഓഫീസർ ശ്രീവത്സാ പി. ശ്രീനിവാസൻ,​ സെക്രട്ടറി വി.ജി. ഷീജ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി.ജി. ജയ സ്വാഗതം പറഞ്ഞു.