pho
പുനലൂർ നഗരസഭയിലെ ഭരണിക്കാവ് വാർഡിൽ കുടി വെളളം എത്തിതിരുന്ന വാട്ടർ അതോറിറ്റി അസി..എൻഞ്ചിനീയറുടെ നടപടികളിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ രജ്ഞിത്ത് രാധാ കൃഷ്ണൻ വാട്ടർ അതോറിറ്റിയുടെ ഓഫീസിലെത്തി എൻഞ്ചിനിയറെ ഉപരോധിക്കുന്നു..

പുനലൂർ:നഗരസഭയിലെ ഭരണിക്കാവ്, നേതാജി വാർഡുകളിലെ കുടി വെള്ള വിതരണത്തിൽ അലംഭാവം കാണിച്ചതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിട്ടിയുടെ അസി.എൻജിനീയറെ വാർഡ് കൗൺസിലർ ഉപരോധിച്ചു. ഭരണിക്കാവ് വാർഡ് കൗൺസിലർ രഞ്ജിത്ത് രാധാകൃഷ്ണനാണ് എൻജിനീയറുടെ നടപടികളിൽ പ്രതിഷേധിച്ച് ഒറ്റയാൻ സമരവുമായി രംഗത്തെത്തിയത് . കനത്ത വേനലിൽ ഭരണിക്കാവ് വാർഡിലും സമീപത്തെ വാർഡുകളിൽ കുടി വെള്ള വിതരണം മുടങ്ങുന്നത് പതിവായി.വാർഡ് കൗൺസിലർ എൻജിനീയറുമായി ബന്ധപ്പെടുമ്പോൾ ഒന്നിട വിട്ട ദിവസങ്ങളിൽ ജല വിതരണം നടത്താം എന്ന് ഉറപ്പ് നൽകിയിരുന്നു.എന്നാൽ വാഗ്ദാനം പാഴ് വാക്കാവുന്നതിനെ തുടർന്ന് വീണ്ടും എൻജിനീയറെ ഫോണിൽ ബന്ധപ്പെട്ടു.ഞായറാഴ്ച വാർഡിലേക്ക് ജലവിതരണം നടത്താം എന്ന് വീണ്ടും ഉറപ്പ് നൽകിയെങ്കിലും പാലിച്ചില്ല.ഇന്നലെ രാവിലെ മുതൽ എൻജിനിയറെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ലെന്ന് കൗൺസിലർ അറിയിച്ചു.തുടർന്നാണ് വാട്ടർ അതോറിട്ടിയുടെ ഓഫീസിലെത്തിയ കൗൺസിലർ ഒറ്റയ്ക്ക് എൻജിനീയറെ ഉപരോധിച്ചത്. ഏതായാലും രാവിലെ 10.30 ഓടെ രണ്ട് വാർഡുകളിലും കുടി വെള്ള വിതരണം ആരംഭിച്ചു.