c
കല്ലേലിഭാഗം ജനതാ ഗ്രന്ഥശാലയിൽ ആരംഭിക്കുന്ന സൗജന്യ കലാപരിശീലന പദ്ധതിയുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം എൽ എ നിർവഹിക്കുന്നു

തൊടിയൂർ: കേരള സാംസ്കാരിക വകുപ്പിന്റെയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ കലാപരിശീലന പദ്ധതി കല്ലേലിഭാഗം ജനതാ ഗ്രന്ഥശാലയിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ആർ. മനോജ് പദ്ധതി വിശദീകരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, ഗ്രന്ഥശാലാ പ്രസിഡന്റ് വി. ശ്രീജിത്ത്, സെക്രട്ടറി ടി. മുരളീധരൻ എന്നിവർ സംസാരിച്ചു. ചിത്രകല, നാടൻപാട്ട്, അഭിനയകല, ക്ലാസിക്കൽ മ്യൂസിക് എന്നിവയിലാണ് പരിശീലനം. ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോക് സ്വാഗതം പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഗ്രന്ഥശാലയിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9446524633.