photo
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഏകീകൃത ജെ.എസ്.എസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന ജനകീയ വിചാരണാ സമരം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഏകീകൃത ജെ.എസ്.എസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ജനകീയ വിചാരണാ സമരം സംഘടിപ്പിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്ന നയമാണ് നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത ജെ.എസ്.എസ് മണ്ഡലം പ്രസിഡന്റ് അജി ആലപ്പാട് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ, ഏകീകൃത ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി. ഗോപൻ, പ്രസിഡന്റ് അഡ്വ. പാമർ ഹാരിസ്, കാട്ടുംപുറം സുധീഷ്, പന്മന അജയകുമാർ, നാലുകണ്ടത്തിൽ കൃഷ്ണകുമാർ, ചൂനാട് ജയപ്രസാദ്, കൊല്ലക രാമചന്ദ്രൻ, വാലുകുന്നേത്ത് സുമേഷ്, ചവറ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.