feea
ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ളോയീസ് അസോസിയേഷന്റെ (ഐ.എൻ.ടി.യു.സി) 26-ാമത് ജില്ലാ സമ്മേളനം കെ.പി.സി.സി സെക്രട്ടറി പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ളോയീസ് അസോസിയേഷന്റെ (ഐ.എൻ.ടി.യു.സി) 26-ാമത് ജില്ലാ സമ്മേളനം കെ.പി.സി.സി സെക്രട്ടറി പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ പ്രസിഡന്റ് ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ഞിരംവിള അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. അസോ. സംസ്ഥാന ജനറൽ സെക്രട്ടറി വിൻസൺ ജോസ്, ഡി.സി.സി തൃദീപ്കുമാർ, ഉണ്ണിക്കൃഷ്ണപിള്ള, വിനോദ്, ജോൺസൺ വിൽഫ്രഡ്, പ്രജീഷ് രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജോസ് സ്വാഗതവും ട്രഷറർ ഗോപകുമാർ പിള്ള നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ബി. ഷാജി (പ്രസിഡന്റ്), ദിനേശ്, ഷാനവാസ്, ഗീത (വൈസ് പ്രസിഡന്റ്), സി. ജോസ് (സെക്രട്ടറി), ഗോപകുമാർ പിള്ള (ട്രഷറർ), രജീഷ്, ബിനു ജോർജ്, സജിത (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.