 
പത്തനാപുരം: ഭിന്നശേഷിക്കാർക്ക് പ്രത്യേക നിയമ പരിരക്ഷ കേരള ലീഗൽ സർവീസസ് അതോറിട്ടിയുമായി ചേർന്ന് 14 ജില്ലകളിലായി നടപ്പിലാക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമെന്ന് ഭിന്ന ശേഷിക്കാർക്കായുള്ള സംസ്ഥാന ഏകാംഗ കമ്മീഷണർ ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശൻ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുമായുള്ള സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള വനിതാ കമ്മീഷൻ അഗം ഡോ. ഷാഹിദാ കമാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളായ പുനലൂർ നഗരസഭാ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം, പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, പിറവന്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയൻ, പട്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ. അശോകൻ, പട്ടാഴി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് വി.പി. രമാദേവി, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി , കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി. വിജയ, ജോർജ്ജ് തോമസ്, സി.എസ്. സോമൻ പിള്ള, പത്തനാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ്. സുരേഷ്ബാബു എന്നിവർക്കും ഗാന്ധിഭവനിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ എൽ.എൽ.ബി, എം.എസ്.ഡബ്ല്യു, ബി.എസ്.ഡബ്ല്യു വിദ്യാർത്ഥികൾക്കും ഗാന്ധിഭവന്റെ ആദരവ് ജഡ്ജ് പഞ്ചാപകേശൻ സമ്മാനിച്ചു.
ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്വാഗതം ആശംസിച്ചു. ഗാന്ധിഭവൻ ഭാരവാഹികളായ പി.എസ്. അമൽരാജ്, ജി. ഭുവനചന്ദ്രൻ, കെ. ഉദയകുമാർ, മുൻ ജയിൽ ഡി.ഐ.ജി. ബി. പ്രദീപ്, അഡ്വ. എ.സി. വിജയകുമാർ, എം.ടി. ബാവ എന്നിവർ സംസാരിച്ചു.