congress
രാഹുൽ ഗാന്ധി കൊല്ലം തീരദേശം സന്ദർശിക്കുന്നതിന്റെ ഭാഗമായി ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥ

കൊല്ലം: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽഗാന്ധി കൊല്ലം തീരദേശത്ത് സന്ദർശനത്തിന് എത്തുന്നതിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം തീരദേശത്ത് വിളംബര ജാഥ നടത്തി. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ജാഥ ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ്ഖാൻ, സെക്രട്ടറിമാരായ സൂരജ് രവി, പി. ജർമ്മിയാസ്, എ.കെ. ഹഫീസ്, ആർ. രമണൻ, ബിജു ലൂക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി. നൂറ് കണക്കിന് പേർ ജാഥയിൽ പങ്കാളികളായി.

അവഗണന അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ നേരിട്ട് കാണുവാനും അവരുമായി സംവദിക്കാനുമാണ് രാഹുൽ ഗാന്ധി എത്തുന്നതെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. നാളെ രാവിലെ 7.30ന് തങ്കശേരി ബസ് ടെർമിനലിൽ വച്ചാണ് സംവാദം നടക്കുന്നത്.