 
കുന്നത്തൂർ : വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന പൈപ്പ് റോഡ് നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആർ.വൈ.എഫ് മൈനാഗപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പദയാത്ര നടത്തി. ആഞ്ഞിലിമൂട് മുതൽ മൈനാഗപ്പള്ളി പനച്ചിവിള വരെയായിരുന്നു പദയാത്ര. ആർ.വൈ.എഫ് കേന്ദ്ര കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ ജാഥയ്ക്ക് നേതൃത്വം നൽകി. പദയാത്രയുടെ ഉദ്ഘാടനം ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇടവനശേരി സുരേന്ദ്രൻ ആഞ്ഞിലിമൂട്ടിൽ നിർവഹിച്ചു. സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. മുൻഷീർ ബഷീർ, സുഭാഷ് എസ്. കല്ലട, ശ്രീകുമാർ വേങ്ങ, ഷാലി, ഷെഫീഖ് മൈനാഗപ്പള്ളി, ബിനു മാവിനാത്തറ, ദീപ്തി ശ്രാവണം, ജിജോ ജോസഫ്, മുഹമ്മദ് സ്വാലിഹ്, അഷ്കർ, വിജീഷ് വിജയൻ, അനന്തകൃഷ്ണൻ, മണിലാൽ, അർജുൻ എസ്. പിള്ള, ഫെമിന, എസ്. സജിത്ത്, ബിജു ജോർജ്, ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.