വടക്കുംതല: വടക്കുംതല കിഴക്ക് കുമ്പളത്ത് ശങ്കുപിള്ള സ്മാരക എൻ.എസ്.എസ് കരയോഗത്തിന്റെ പുതിയ ബഹുനില മന്ദിരം പനയന്നാർക്കാവിൽ എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.വി. അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അതുല്യ മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭൻ, കുമ്പളത്ത് ശങ്കുപിള്ള എന്നിവരുടെ ചിത്രങ്ങൾ എൻ.വി. അയ്യപ്പൻ പിള്ള അനാച്ഛാദനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി ആർ. ദീപു, അഡ്വ. ഇ. യൂസുഫ് കുഞ്ഞ്, മല്ലയിൽ അബ്ദുൽ സമദ്, അഡ്വ. വി. രാജീവ്, ബി. മധുസൂദനൻ പിള്ള, പന്മന ബാലകൃഷ്ണൻ, കെ. ഭദ്രൻപിള്ള, പി.ബി. രാജ, പ്രൊഫ. സി. ശശിധരക്കുറുപ്പ്, സി. രാജൻബാബു, അജിത് കുമാർ എന്നിവർ സംസാരിച്ചു.