navas
മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം ഗവ എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട: മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം ഗവ. എൽ.പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സുരേഷ് ചാമ വിള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് എൻഡോവ്മെന്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, ഗ്രാമ പഞ്ചായത്ത് അംഗം ബിജുകുമാർ, എസ്.എം.സി ചെയർമാൻ ഷാലിൻ ഷംസുദ്ദീൻ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം പുഷ്പ, കല്ലട ഗിരീഷ്, സ്കൂൾ പ്രഥമാദ്ധ്യാപിക ഗീത, എസ്. റെജീന റിയാസ്, ശ്രീലേഖ വേണുഗോപാൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഡമാസ്റ്റൺ, ശ്രീകല എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടനം ബഹിഷ്കരിച്ച് സി.പി.എം

സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയുടെ നോട്ടീസിൽ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ഫോട്ടോ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സി.പി.എം ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചു.