കൊട്ടാരക്കര: യുവമോർച്ച കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് രാത്രിയിൽ മാർച്ച് നടത്തി. സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. ചന്തമുക്കിൽ നിന്നും തുടങ്ങി പുലമൺ കവലചുറ്റി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സ്റ്റേഷന് നൂറ് മീറ്റർ മുൻപായി ദേശീയപാതയിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ദേശീയപാത ഉപരോധിച്ച് ധർണ നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് കുരുക്ഷേത്ര അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ, വിജിൽ, അഭീഷ്, അനീഷ് കിഴക്കേക്കര, അഭീഷ് വിനായക എന്നിവർ സംസാരിച്ചു.