fire
വാളകത്ത് തുണിക്കടയിലുണ്ടായ അഗ്നിബാധ

കൊട്ടാരക്കര: എം.സി റോഡിൽ വാളകം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന തുണിക്കട തീപിടുത്തത്തെ തുടർന്ന് പൂർണമായി കത്തി നശിച്ചു. വത്സലാ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പ്രീതാ ടെക്സ്റ്റയിൽസാണ് കത്തിനശിച്ചത്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു തുണിക്കട. ഇതിനോട് ചേർന്ന് ബുക്സ്റ്റാളും സ്റ്റേഷനറി കടയും പ്രവർത്തിച്ചിരുന്നു. ഇവ രണ്ടും പൂർണമായി നശിച്ചു. കെട്ടിടവും ഭാഗികമായി നശിച്ചിരിക്കുകയാണ്.കടയിലെ സാധനങ്ങൾക്കൊപ്പം കെട്ടിടവും നശിച്ചത് വൻ നഷ്ടത്തിനു കാരണമായിട്ടുണ്ട്. ഇന്നലെ രാത്രി 7.45 ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ ഇലക്ട്രിക് ജോലികൾ നടന്നു വന്നിരുന്നതായി പറയപ്പെടുന്നു. ഇതിൽ നിന്നുണ്ടായ വൈദ്യുതി പ്രവാഹമാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കര ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.