കൊല്ലം: യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ചിനിടെ പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം ട്രഷറർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ സന്ദീപ്, പ്രണവ് താമരക്കുളം, ജനറൽ സെക്രട്ടറി ബിനോയ് മാത്യൂസ്, ശ്രീകാന്ത്, അഭിനസ് മണി, സൂരജ്, സജിത്ത്, ശരത് തുടങ്ങിയവർ പങ്കെടുത്തു.