 
കരുനാഗപ്പള്ളി: മാനദണ്ഡങ്ങൾ മറികടന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരെ സ്ഥലം മാറ്റുന്നതിനെതിരെ യൂണിയനുകളുടെ സഹായമില്ലാതെ ഡിപ്പോയിലെ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. 10 വർഷമായി ജീവനക്കാരുടെ ശമ്പള പരിഷ്കരണവും 48 ശതമാനം ഡി.എയും സർക്കാർ തടഞ്ഞ് വെച്ചിരിക്കുന്നതായി യോഗം ആരോപിച്ചു. 150 ഓളം ജീവനക്കാർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. എസ്. അനിൽകുമാർ, ആർ. ബൈജു, കെ. അജികുമാർ, ജി. ചന്ദ്രകുമാർ, വി. ശ്രീനി, ആർ. മധുസൂദനൻപിള്ള, എസ്. ബിനു, പി.ആർ. രാജീവ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.