a
പെട്ടിക്കട കത്തി നശിച്ച നിലയിൽ

എഴുകോൺ: സാമൂഹ്യവിരുദ്ധർ പെട്ടിക്കട തീയിട്ട് നശിപ്പിച്ചതായി പരാതി. ഗുരുനാഥൻമുകൾ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതി ചെയ്തിരുന്ന ഇടയ്ക്കിടം ഗുരുനാഥൻമുകൾ ഈട്ടിവിള വീട്ടിൽ വിലാസിനിയുടെ പെട്ടികടയാണ് സാമൂഹിക വിരുദ്ധർ തീവെച്ച് നശിപ്പിച്ചത്. ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്കായ വിലാസിനിയുടെ ഏക വരുമാന മാർഗമായിരുന്ന പെട്ടികടയാണ് കത്തി നശിച്ചത്. നാൽപ്പതിനായിരം രൂപ നഷ്ടമുണ്ടായതായി വിലാസിനി പറഞ്ഞു. ഗുരുനാഥൻമുകൾ ഭാഗത്ത് വൈദ്യുതി വിതരണ പോസ്റ്റുകളിൽ ലൈറ്റ് ഇല്ലാത്തതിനാൽ രാത്രിയായാൽ മദ്യപ സംഘങ്ങളും സാമൂഹ്യ വിരുദ്ധരും താവളമാക്കുമെന്ന് നാട്ടുകാർ പറയുന്നു. പൊതു ടാപ്പുകൾ നശിപ്പിക്കുന്നതും പതിവാണ്. പലതവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും ലൈറ്റ് സ്ഥാപിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.രാത്രി സമയങ്ങളിൽ എഴുകോൺ പൊലീസിന്റെ പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.