ചവറ: ഇടതുപക്ഷ സർക്കാർ നൂറിന് മുകളിൽ സീറ്റ് വാങ്ങി വീണ്ടും അധികാരത്തിലെത്തുമെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും ജാഥാ ക്യാപ്ടനുമായ ബിനോയ് വിശ്വം പറഞ്ഞു. എൽ.ഡി.എഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ചവറയിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിൽ മുൻപെങ്ങുമില്ലാത്ത മുന്നേറ്റമാണ് സർക്കാർ നടപ്പാക്കിയത്. ഇടതുപക്ഷ സർക്കാരിന്റെ വികസനങ്ങൾ എല്ലാ മേഖലകളിലും ലഭ്യമായി. കോൺഗ്രസ് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പിയായി മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കന്നേറ്റിയിൽ നിന്ന് ഇരുചക്ര വാഹനങ്ങയുടെ അകമ്പടിയോടെയാണ് ജാഥ ചവറയിലെത്തിയത്. സ്വീകരണ യോഗത്തിൽ ചവറ നിയോജക മണ്ഡലം എൽ.ഡി.എഫ് കൺവീനർ ഐ. ഷിഹാബ് അദ്ധ്യക്ഷനായി. ജാഥാ അംഗങ്ങളായ എം.വി. ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി. വസന്തം, തോമസ് ചാഴിക്കാടൻ, സാബു ജോർജ്, വർക്കല രവികുമാർ, മാത്യൂസ് കോലഞ്ചേരി, വി. സുരേന്ദ്രൻ പിള്ള, എം.വി. മണി, അബ്ദുൽ വഹാബ്, ഷാജി കടമല, ജോർജ് അഗസ്റ്റിൻ, എൽ.ഡി.എഫ് നേതാക്കളായ കെ. വരദരാജൻ, സൂസൻ കോടി, എസ്. ജയമോഹൻ, മേയർ പ്രസന്ന ഏണസ്റ്റ്, എസ്. സോമൻ, പി.ബി. രാജു, ജി. മുരളീധരൻ, അഡ്വ. തേവലക്കര ബലദേവ്, ജെ. ചിഞ്ചുറാണി, ആർ. രവീന്ദ്രൻ, ആർ. രാമചന്ദ്രൻ പിള്ള, എസ്. ശശിവർണൻ, കെ. മോഹനക്കുട്ടൻ, ടി.എ. തങ്ങൾ, ടി. രാഹുൽ, ടി.കെ. ശിവൻ, ചവറ ഷാ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി. മനോഹരൻ സ്വാഗതം പറഞ്ഞു.