photo
എൽ.ഡി.എഫ് ജാഥയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണം

കരുനാഗപ്പള്ളി: എൽ.ഡി.എഫ് കേന്ദ്ര കമ്മിറ്റി അംഗം ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്റ യാത്രയ്ക്ക് കരുനാഗപ്പള്ളിയിൽ സ്വീകരണം നൽകി. ഇന്നലെ വൈകിട്ട് 5.30നാണ് ജാഥ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രവേശിച്ചത്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ലോക്കൽ കമ്മിറ്റികളിൽ നിന്ന് ആയിരങ്ങളാണ് സമ്മേളന സ്ഥലത്ത് എത്തിച്ചേർന്നത്. ജാഥാ ക്യാപ്ടൻ ബിനോയ് വിശ്വത്തെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് സമ്മേളന സ്ഥലത്തേയ്ക്ക് സ്വീകരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 4 മണി മുതൽ തന്നെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറു ജാതകൾ എത്തിയിരുന്നു. വൈകിട്ട് 5 മണിയോടെ കരുനാഗപ്പള്ളി ടൗൺ ഇടതുപക്ഷ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. ചെറു ജാഥകളുമായാണ് പ്രവർത്തകർ സ്കൂൾ അങ്കണത്തിൽ പ്രവേശിച്ചത്. തുടർന്ന് സംഘടിപ്പിച്ച ചടങ്ങിൽ കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ.എം. ആരിഫ് എം.പി, ആർ. രാമചന്ദ്രൻ എം.എൽ.എ, എൽ.ഡി.എഫ് നേതാക്കളായ പി.കെ. ബാലചന്ദ്രൻ, ജെ. ജയകൃഷ്ണപിള്ള, ആർ. സോമൻപിള്ള, സൂസൻകോടി, വിജയമ്മ ലാലി, അഡ്വ. ബി. ഗോപൻ, പി.ബി. സത്യദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.