krishi
ഓച്ചിറ പായിക്കുഴി സൗഹൃദം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തുന്ന ജൈവ പച്ചക്കറി പദ്ധതി രണ്ടാം ഘട്ട വിത്ത് നടീൽ ഉദ്ഘാടനം കൃഷി ഓഫീസർ സുമാറാണി നിർവഹിക്കുന്നു

ഓച്ചിറ: പായിക്കുഴി സൗഹൃദം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തുന്ന ജൈവ പച്ചക്കറി പദ്ധതി രണ്ടാം ഘട്ട വിത്ത് നടീൽ ഉദ്ഘാടനം കൃഷി ഓഫീസർ സുമാറാണി നിർവഹിച്ചു. വേദി വൈസ് പ്രസിഡന്റ് സിറാജ്. എസ്. ക്രോണിക്കിൾ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സൗജന്യ മാസ്ക് വിതരണവും നടത്തി. ഗ്രാമപഞ്ചായത്തംഗം എ. അജ്മൽ , കെ.ബി ഹരിലാൽ, മണിവേലിൽ സദാശിവൻ, മുരളി, അജിൻ സോമൻ, അഖിൽ ബാബു, ഷബീർ ഹബീബുള്ള, രാജു ഓണംമ്പള്ളിൽ, അനിയൻകുഞ്ഞ് കൊച്ചു വീട്ടിൽ, സജീദ്, സുഭദ്ര, ബിന്ദു, രാധാമണി തുടങ്ങിയവർ പങ്കെടുത്തു.