
കുളത്തൂപ്പുഴ: ഓയിൽ ഫാം ഇന്ത്യാ ലിമിറ്റഡിലെ ഫീൽഡ് സ്റ്റാഫ് നിയമനത്തിൽ അഴിമതിയുണ്ടെന്നും
എസ്‌റ്റേറ്റിൽ നടന്നിട്ടുള്ള നിയമനങ്ങളിലും ഉദ്യോഗ സ്ഥാനകയറ്റങ്ങളിലും നടന്നിട്ടുള്ള
ക്രമക്കേടുകളും അഴിമതിയും വിജിലൻസ് അന്വേഷിക്കമെന്നുമാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി കുളത്തൂപ്പുഴ, ഏരൂർ, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓയിൽ ഫാം സൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാർച്ചും ഉപരോധവും നടത്തി.ബി.ജെ.പി പുനലൂർ മണ്ഡലം പ്രസിഡന്റ്
എസ്. ഉമേഷ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു .ബി. ജെ. പി ചടയമംഗലം മണ്ഡലം പ്രസിഡന്റ് പുത്തയം ബിജു മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി കുളത്തൂപ്പുഴ ,ഏരൂർ പഞ്ചായത്ത് സമിതി
പ്രസിഡന്റുമാരായ ജി. അരുൺ, ബാലചന്ദ്രൻ പിള്ള, ബി. ജെ .പി ജില്ലാ കമ്മിറ്റിയംഗം ആലഞ്ചേരി ജയചന്ദ്രൻ, എൽ.ഐ.സി അനിൽ, ഭാരതീപുരംലാൽ കുമാർ,അയിലറ ജയചന്ദ്രൻ,
ചന്ദ്രലേഖ എന്നിവർ മാർച്ചിനും ഉപരോധത്തിനും നേതൃത്വം നൽകി.